ബ്രിസ്ബെയിന്‍: ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഉജ്ജ്വല വിജയവുമായി ഇന്ത്യന്‍ ടീം. 328 റണ്‍സ് പിന്തുടര്‍ന്നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 32 വർഷത്തിനു ശേഷമാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. റഹാനെയാണ് ടീമിനെ നയിച്ചത്. ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒന്‍പത് റണ്‍സ് അകലെ നഷ്ടമായെങ്കിലും 146 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ചേതേശ്വര്‍ പൂജാരയുടെ 'അര്‍ധസെഞ്ചുറി യിലൂടെയാണ് ഇന്ത്യ വിജയകിരീടം നേടിയത് . കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കല്‍ക്കൂടി തിരുത്തിയ പൂജാര, 211 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 56 റണ്‍സെടുത്തു.
29 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറിന്റെ പോരാട്ടവീര്യവും വിജയത്തില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ (21 പന്തില്‍ ഏഴ്), അജിന്‍ക്യ രഹാനെ (22 പന്തില്‍ 24), ശാര്‍ദൂല്‍ താക്കൂര്‍ (രണ്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നേഥന്‍ ലയണ്‍ രണ്ടും ജോഷ് ഹെയ്‍സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.