പ്രതിപക്ഷ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; ഡയസ്‌നോണ്‍ ബാധകമെന്ന് സര്‍ക്കാര്‍

പ്രതിപക്ഷ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; ഡയസ്‌നോണ്‍ ബാധകമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, മുടങ്ങിയ ആറ് ഗഡു ഡി.എ നല്‍കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും.

പണിമുടക്കിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നല്‍കുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

7979.50 കോടി രൂപയാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക. 4722.63 കോടി രൂപയാണ് പെന്‍ഷന്‍കാര്‍ക്കുള്ള ഡിഎ കുടിശിക. പേ റിവിഷന്‍ കുടിശികയിനത്തില്‍ ജീവനക്കാര്‍ക്ക് 4000 കോടി രൂപയും നല്‍കാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീം കോടര്‍തിയില്‍ സമര്‍പ്പിച്ച കണക്കുകളാണിത്.

സെറ്റോ, യു.ടി.ഇ.എഫ് തുടങ്ങി സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമര സമിതിയുമാണ് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ അനുകൂല സംഘടനകളായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും പണിമുടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.