ബഹ്റൈനില്‍ വാരാന്ത്യ അവധി ശനി ,ഞായര്‍ ദിവസങ്ങളാക്കാന്‍ ശുപാര്‍ശ

ബഹ്റൈനില്‍ വാരാന്ത്യ അവധി ശനി ,ഞായര്‍ ദിവസങ്ങളാക്കാന്‍ ശുപാര്‍ശ

മനാമ: ബഹ്റൈനില്‍ വാരാന്ത്യ അവധികള്‍ വെള്ളി, ശനി ദിവസങ്ങളില്‍ നിന്ന് മാറ്റി ശനി ഞായര്‍ ദിവസങ്ങളാക്കാന്‍ ശുപാര്‍ശ ചെയ്ത് എംപിമാര്‍. വെള്ളിയാഴ്ചകള്‍ പകുതി പ്രവൃത്തി ദിനമാക്കാനും നിര്‍ദേശമുണ്ട്. അഞ്ച് പാര്‍ലമെന്റ് അംഗങ്ങളാണ് അവധി ദിനങ്ങള്‍ പുതുക്കാന്‍ ശുപാര്‍ശ ചെയ്തത്. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ജോലി സമയം നാലര ദിവസത്തിലേക്ക് ചുരുക്കും. ജോലി സമയം കുറച്ച് ഒഴിവ് സമയം കൂടുന്നത് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കാനാണ് പദ്ധതി. അവധി കൂടുതല്‍ ലഭിക്കുന്നത് ജോലിക്കാരെ കൂടുതല്‍ പ്രൊഡക്ടീവ് ആക്കി മാറ്റും. അന്താരാഷ്ട്ര വ്യാപാരത്തിനും ഞായര്‍ അവധി ഗുണപ്രദമാകും.

യു.എ.ഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഈ ഒരു രീതി നിലവില്‍ വന്നുകഴിഞ്ഞു. മുസ്ലിം രാജ്യങ്ങളാണ് വെള്ളി, ശനി ദിവസങ്ങള്‍ പൊതു അവധി നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകളില്‍ നേരിടുന്ന തടസം ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമായാണ് വെള്ളി പ്രവര്‍ത്തി ദിനമാക്കി മാറ്റിയത്.

ബഹ്റൈനില്‍ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദേശം. ഇത് പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം അവലോകനത്തിനായി നിയമനിര്‍മ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി. ശനി, ഞായര്‍ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതല്‍ ഗുണകരമാകുമെന്നുമാണ് എംപി മാരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.