ശ്രീലങ്കയിലെ കൊളമ്പോ എക്സ്പ്രസ് വേയിയില്‍ വാഹനാപകടം; മന്ത്രിയുള്‍പ്പെടെ മൂന്ന് പേര്‍ക്കു ദാരുണാന്ത്യം

ശ്രീലങ്കയിലെ കൊളമ്പോ എക്സ്പ്രസ് വേയിയില്‍ വാഹനാപകടം; മന്ത്രിയുള്‍പ്പെടെ മൂന്ന് പേര്‍ക്കു ദാരുണാന്ത്യം

കൊളമ്പോ: വാഹനാപകടത്തില്‍ ശ്രീലങ്കന്‍ മന്ത്രി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ ജലവിഭവ മന്ത്രി സനത് നിഷാന്ത(48) യും മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ രണ്ടിന് കൊളമ്പോ എക്സ്പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന എസ് യു വിയും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു.

ഏറെ പണിപ്പെട്ടാണ് ഉള്ളിലുളളവരെ പുറത്തെടുത്തത്. അപ്പോഴേക്കും മന്ത്രിയും സുരക്ഷാ ജീവനക്കാരനും മരിച്ചിരുന്നു. ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ശ്രീലങ്കന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.