2024 ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നാല് മലയാളികള്‍ ഉള്‍പ്പെടെ 22 സൈനികര്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍

2024 ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നാല് മലയാളികള്‍ ഉള്‍പ്പെടെ 22 സൈനികര്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍

ന്യൂഡല്‍ഹി: 2024 ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാല് മലയാളികള്‍ ഉള്‍പ്പെടെ 22 സൈനികര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. ആറ് സൈനികര്‍ക്ക് കീര്‍ത്തി ചക്ര ലഭിച്ചു.

ഇതില്‍ മൂന്ന് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് കീര്‍ത്തി ചക്ര സമ്മാനിക്കുന്നത്. നാല് സൈനികര്‍ക്ക് ഉത്തം യുദ്ധ് സേവാ മെഡലും എട്ട് പേര്‍ക്ക് ശൗര്യ ചക്രയും 53 പേര്‍ക്ക് സേനാ മെഡലും 80 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു.

മലയാളി ലെഫ്റ്റനന്റ് ജനറല്‍മാരായ പി. ഗോപാലകൃഷ്ണ മേനോന്‍, അജിത് നീലകണ്ഠന്‍, മാധവന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജോണ്‍സന്‍ പി മാത്യു എന്നിവര്‍ക്കാണ് പരമ വിശിഷ്ട സേവാ മെഡല്‍.

ലെഫ്റ്റനന്റ് ജനറല്‍ എസ്. ഹരിമോഹന്‍ അയ്യര്‍, മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു, എയര്‍ വൈസ് മാര്‍ഷല്‍ ഫിലിപ്പ് തോമസ് എന്നിവര്‍ക്ക് അതി വിശിഷ്ട സേവാ മെഡലും കേണല്‍ അരുണ്‍ ടോം സെബാസ്‌ററ്യനും ജോണ്‍ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.