ടിബിലിസി: ഒരേ നഗരത്തിൽ വളർന്നിട്ടും പരസ്പരം കാണാതെ ഇരട്ട സഹോദരിമാർ കഴിഞ്ഞത് വർഷങ്ങളോളം. ജനന സമയത്ത് വേർപിരിഞ്ഞ ഇരട്ടക്കുട്ടികളായ ആമി ഖ്വിറ്റിയയും അനോ സർതാനിയയും ഒന്നിക്കൽ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഒരേ നഗരത്തിന്റെ രണ്ടറ്റത്ത് തനിക്കൊരു സഹോദരിയുണ്ടെന്ന് പോലുമറിയാതെ 19 വർഷമാണ് ഇരുവരും ജീവിച്ചത്.
12 വയസുകാരി ആമി ‘ജോർജിയാസ് ഗോട്ട് ടാലന്റ്’ എന്ന തന്റെ പ്രിയപ്പെട്ട ടിവി ഷോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിമനോഹരമായി നൃത്തം ചെയ്യുന്ന പെൺകുട്ടിക്ക് തന്റെ അതേ മുഖ സാദൃശ്യമാണെന്ന് മനസിലാക്കിയത്. അതേ രൂപമായിരുന്നിട്ട് പോലും അത് തന്റെ നഷ്ട്ടപ്പെട്ട് പോയ സഹോദരിയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. ആമി എന്താണ് വേറെ പേരിൽ ഡാൻസ് ചെയ്യുന്നത് എന്ന ചോദ്യം അവൾ ഉൾപ്പെടെയുള്ളവർ വളർത്തമ്മയിലേക്ക് എത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറി.
ഏഴ് വർഷങ്ങൾക്ക് ശേഷം അനോയ്ക്ക് തന്റെ പോലെ നീല മുടിയുള്ള ഒരു പെൺകുട്ടിയുടെ ടിക്ടോക്ക് വീഡിയോ ലഭിച്ചു. അനോയുടെ അതേ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടു അമ്പരന്ന സുഹൃത്തുക്കൾ അനോയ്ക്ക് വീഡിയോ അയച്ചുകൊടുത്തു. ഇത് കണ്ട് ഞെട്ടിയ അനോ തന്റെ യൂണിവേഴ്‌സിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ പങ്കിട്ടു. തുടർന്ന് ഇത് ആമിയിലേക്ക് എത്തുകയയായിരുന്നു. റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് താൻ കണ്ട പെൺകുട്ടിയാണ് ഇതെന്ന് ആമിക്ക് മനസിലായി.
ഒടുവിൽ പരസ്പരം കണ്ടുമുട്ടി. മാതാപിതാക്കളോട് സത്യം തിരക്കിയപ്പോഴാണ് 2002ൽ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിലാണ് അവരെ ദത്തെടുത്തതെന്ന് കുടുംബം പറയുന്നു. ഇതോടെ വർഷങ്ങളായി അകന്നു നിന്ന സഹോദരിമാർ കണ്ടുമുട്ടുന്നത്.
2002ൽ ആണ് ജോർജിയ സ്വദേശി അസ ഷോണി ഇരട്ടക്കുട്ടികളായ ആമിക്കും അനോയ്ക്കും ജന്മം നൽകുന്നത്. പ്രസവത്തിലെ സങ്കീർണതകൾ കാരണം കുട്ടികളെ ഒറ്റക്ക് നോക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനാകാതെ ഭർത്താവ് കുഞ്ഞുങ്ങളെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവർ രണ്ടു ദമ്പതികൾക്ക് കുട്ടികളെ കൈമാറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.