കേരള മോഡല്‍ മാലദ്വീപിലും: പാര്‍ലമന്റില്‍ കൂട്ടതല്ല്; സ്പീക്കറുടെ ചെവിയിലേക്ക് പീപ്പി ഊതി എംപിമാര്‍, നിരവധി അംഗങ്ങള്‍ക്ക് പരിക്ക്

കേരള മോഡല്‍ മാലദ്വീപിലും: പാര്‍ലമന്റില്‍ കൂട്ടതല്ല്; സ്പീക്കറുടെ ചെവിയിലേക്ക് പീപ്പി ഊതി എംപിമാര്‍, നിരവധി അംഗങ്ങള്‍ക്ക് പരിക്ക്

മാലെ: മാലദ്വീപ് പാര്‍ലമന്റില്‍ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. കേരള നിയമസഭയില്‍ നടന്ന കുപ്രസിദ്ധ കൈയ്യാങ്കളിയെ അനുസ്മരിപ്പിക്കും വിധമുണ്ടായ സംഘര്‍ഷത്തില്‍ ഒരു എംപിയുടെ തലയ്ക്ക് പരിക്കേറ്റു. മറ്റ് അംഗങ്ങള്‍ക്കും പരിക്കേറ്റതായയാണ് റിപ്പോര്‍ട്ട്.

പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) അംഗങ്ങളും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി), ദി ഡെമോക്രാറ്റ്‌സ് അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്.

പ്രസിഡന്റ് മുഹമ്മദ് മൊയിസു നോമിനേറ്റ് ചെയ്ത നാല് മന്ത്രിമാരെ അംഗീകരിക്കില്ല എന്ന് പ്രതിപക്ഷം നിലപാട് എടുത്തതോടെയാണ് സഭയില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം കായികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഇതിനിടെ മൈക്രോഫോണുകള്‍ ഓഫാക്കി. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സ്പീക്കറുടെ ചെവിയിലേക്ക് കുട്ടികളുടെ കളിപ്പാട്ടമായ പീപ്പി പോലുള്ള സംഗീതോപകരണം ഊതുന്ന എം.പിമാരുടെ ദൃശ്യങ്ങളടക്കം സംഘര്‍ഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.