ന്യൂഡല്‍ഹി: മുസ്ലീം വിദ്യാര്‍ഥി സംഘടനയായിരുന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ത്തേക്ക് കൂടി നീട്ടി. യു.എ.പി.എ നിയമ പ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഭീകരവാദം വളര്‍ത്തുകയും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുകയും ചെയ്യുന്നതില്‍ സിമിക്ക് പങ്കുള്ളതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
2001 ലാണ് ആദ്യമായി സിമി രാജ്യത്ത് നിരോധിക്കുന്നത്. പിന്നീട് നിരോധനം നീട്ടിക്കൊണ്ടുപോയി. 2008 ല്‍ സിമി നിരോധനം സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ വീണ്ടും സിമിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. 2019 ല്‍ സര്‍ക്കാര്‍ വീണ്ടും അഞ്ച് വര്‍ഷത്തേക്ക് നിരോധനം നീട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.