നിയോ നാസിക്കാർ സിഡ്നിയിൽ ഒത്തുകൂടിയത് എന്തിനുവേണ്ടി? ഇവരെ ഫലപ്രദമായി ചെറുത്ത പൊലിസിന് പ്രശംസയും

നിയോ നാസിക്കാർ സിഡ്നിയിൽ ഒത്തുകൂടിയത് എന്തിനുവേണ്ടി? ഇവരെ ഫലപ്രദമായി ചെറുത്ത പൊലിസിന് പ്രശംസയും

സിഡ്നി: വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയൻ ദിനമായ ജനുവരി 26 ന് നടന്ന നിയോ നാസി പ്രകടനത്തെ തടഞ്ഞ പോലിസിന് പ്രശംസ. വടക്കൻ സിഡ്‌നിയിൽ ട്രെയിനിൽ അതിക്രമിച്ച് കയറിയ നവ-നാസി നേതാവ് ഉൾപ്പെടെ വേഷംമാറിയ ഒരു കൂട്ടം ആളുകളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സിഡ്‌നി സിബിഡിയിലേക്ക് പോകുന്നതിനിടെയാണ് ട്രെയിനിൽ തടഞ്ഞ് നിർത്തിയത്. അതോടൊപ്പം സിഡ്‌നിയുടെ വടക്കൻ ഭാഗത്ത് വാരാന്ത്യത്തിൽ നടന്ന പ്രത്യേക സമ്മേളനങ്ങൾ പൊലീസ് പിരിച്ചുവിടുകയും ചെയ്തിരുന്നു. വിക്ടോറിയ, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രതിഷേധക്കാർ.

സിഡ്നിയിൽ ഒത്തുകൂടിയത് എന്തിനുവേണ്ടി?

ന്യൂ സൗത്ത് വെയിൽസ് യംഗ് നാഷണൽസ് പാർട്ടിയിൽ നുഴഞ്ഞുകയറാൻ നിയോ നാസിക്കാർ ശ്രമം നടത്തിയതായി ആക്ഷേപണമുണ്ട്. കുടിയേറ്റത്തെയും ബഹു സാംസ്കാരികതയെയും എതിർക്കുന്ന ഓസ്‌ട്രേലിയൻ തീവ്ര വലതുപക്ഷ ഗ്രൂപ്പായ യുണൈറ്റഡ് പാട്രിയറ്റ്സ് ഫ്രണ്ടിൽ (യുപിഎഫ്) ആയിരുന്നു വർഷങ്ങളായി സംഘം ഉണ്ടായിരുന്നത്. അടിസ്ഥാനപരമായി അവർ വെളുത്തവരല്ലാത്ത എല്ലാവരും ഓസ്‌ട്രേലിയ വിടണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ടാസ്മാനിയ സർവകലാശാലയിലെ വലതുപക്ഷ തീവ്രവാദത്തെക്കുറിച്ചുള്ള ഗവേഷകനായ കാസ് റോസ് പറഞ്ഞു,

രാജ്യത്തിന്റെ ശ്രദ്ധ നേടുന്നതിനായി ഈ ഗ്രൂപ്പിന് സിഡ്‌നിയുടെ മധ്യത്തിൽ ഒരു ഉയർന്ന ഇംപാക്ട് വേണം. അവർ പലതരം പ്രതിഷേധങ്ങൾ നടത്തി. എന്നാൽ അതിനെയെല്ലാം പോലിസ് തട‍ഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ തടയുന്നതിനുള്ള "പാഠപുസ്തകം" ആണ് ന്യൂ സൗത്ത് വെയിൽസിലെ നിയോ - നാസികളോടുള്ള സമീപനമെന്ന് രാഷ്ട്രീയ തീവ്രവാദത്തെക്കുറിച്ചുള്ള ഡീക്കിൻ യൂണിവേഴ്സിറ്റി ഗവേഷകൻ ജോഷ് റൂസ് പറഞ്ഞു.

വിദ്വേഷ പ്രസംഗവും ഫാസിസ്റ്റ് പെരുമാറ്റവും വീണ്ടും ഉയർന്ന് വരുന്നുണ്ടെന്നും പൊലീസ് വേഗത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. ഗ്രൂപ്പിൻ്റെ പദ്ധതികളെക്കുറിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള തെളിവുകളോ രഹസ്യാന്വേഷണമോ ഉപയോഗിച്ച് പോലീസിന് നടപടിയെടുക്കാൻ കഴിയുമെന്ന് മിൻസ് പറഞ്ഞു.

കഴിഞ്ഞ ജൂണിൽ ഫെഡറൽ ഗവൺമെൻ്റ് നാസി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നതും വ്യാപാരം ചെയ്യുന്നതും കുറ്റകരമാക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവന്നിരുന്നു. ഭീകര വിരുദ്ധ നിയമ ഭേദഗതി (നിരോധിത വിദ്വേഷ ചിഹ്നങ്ങളും മറ്റ് നടപടികളും) ബിൽ, ഹോളോകോസ്റ്റിൻ്റെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും ഭീകരതയെ മഹത്വവൽക്കരിക്കുന്ന പ്രവൃത്തികൾക്കും ചിഹ്നങ്ങൾക്കും ഓസ്‌ട്രേലിയയിൽ സ്ഥാനമില്ലെന്ന് വ്യക്തമായ സന്ദേശമാണിത് നൽകുന്നതെന്ന് സർക്കാർ പറഞ്ഞു. ക്വീൻസ്‌ലാൻഡിൽ നാസി പതാകകളും ടാറ്റൂകളും പോലുള്ള വിദ്വേഷ ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.