കുട്ടികൾക്കിടിയിൽ പുകവലി വർധിപ്പിക്കുക ലക്ഷ്യം; ഓസ്ട്രേലിയയിൽ സ്കൂളുകൾക്ക് സമീപം ഇ - സി​ഗരറ്റ് കടകൾ സജീവം

കുട്ടികൾക്കിടിയിൽ പുകവലി വർധിപ്പിക്കുക ലക്ഷ്യം; ഓസ്ട്രേലിയയിൽ സ്കൂളുകൾക്ക് സമീപം ഇ - സി​ഗരറ്റ് കടകൾ സജീവം

മെൽബൺ: കുട്ടികൾക്കിടിയിൽ പുകവലി വർധിപ്പിക്കാൻ ലക്ഷമിട്ട് സ്കൂളുകൾക്ക് സമീപം ഇലക്ട്രോണിക് വേപ്പിങ് (ഇ-സി​ഗരറ്റ്) കടകൾ സജീവം. നോട്രഡാം യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സ്കൂളുകൾക്ക് സമീപമുള്ള ഇത്തരം സ്റ്റോറുകൾ കുട്ടികളെ പുകവലിയിലേക്ക് വളരെ വേ​ഗം ആഘർഷിക്കുന്നതിന് ഇടയാക്കും. ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസിലാൻഡ് ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ​ഗവേഷണ റിപ്പോർട്ടിൽ പത്ത് ഇ-സി​ഗരറ്റ് സ്റ്റോറുകളിൽ ഒമ്പതും സ്‌കൂളുകളിൽ നിന്ന് നടക്കാവുന്ന ദൂരത്താണെന്ന് കണ്ടെത്തി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിലാണ് ഇ- സി​ഗരറ്റ് സ്റ്റോറുകൾ അധികവും സ്കൂൾകൾക്ക് പരിസരത്തുള്ളത്. ഇൻറർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തിയ അന്വേഷണം വഴി 193 ഇ - സിഗരറ്റ് റീട്ടെയിലർമാരെ ഗവേഷകർ കണ്ടെത്തി. സർക്കാർ, സ്വതന്ത്ര, കത്തോലിക്കാ സ്കൂളുകളുമായുള്ള അവരുടെ ബന്ധം അന്വേഷിച്ചു. ഏകദേശം മൂന്നിലൊന്ന് ഇ- സി​ഗരറ്റ് സ്റ്റോറുകളും സ്‌കൂളിൻ്റെ 500 മീറ്ററിനുള്ളിലും 88 ശതമനാം സ്‌കൂളിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലും ഉള്ളതായി അവർ കണ്ടെത്തി.

ഇ-സി​ഗരറ്റ് സ്റ്റോറുകളുള്ള സ്ഥലത്തെക്കുറിച്ചുള്ള ആദ്യ പഠനമാണിത്. സ്‌കൂളുകൾക്ക് സമീപമുള്ള ഇത്തരം സ്റ്റോറുകൾ കണ്ടെത്താൻ ഓസ്‌ട്രേലിയയിൽ സംസ്ഥാന വ്യാപകമായി പഠനം നടത്തണമെന്ന് നോട്രെ ഡാം സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ചിൽ നിന്നുള്ള പ്രബന്ധത്തിൻ്റെ മുതിർന്ന എഴുത്തുകാരിയായ പ്രൊഫ ലിസ വുഡ് പറഞ്ഞു.

ഡിസ്പോസിബിൾ സിംഗിൾ യൂസ് ഇ- സി​ഗരറ്റുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ എല്ലാ ഇ സി​ഗരറ്റ് ഉൽപ്പന്നങ്ങളും നിരോധിക്കുന്ന ഫെഡറൽ പരിഷ്കാരങ്ങളുടെ ബാക്കി ഭാഗങ്ങൾ വേഗത്തിൽ വരാൻ സാധ്യതയില്ല എന്ന് വുഡ് പറഞ്ഞു. പുതിയ പരിഷ്‌കാരങ്ങൾ പാസാക്കുന്നതുവരെ ഇ- സി​ഗരറ്റ് സ്റ്റോറുകൾ അവരുടെ ഉൽപ്പന്നം പ്രോത്സാഹിപ്പിക്കുന്നതും വിൽക്കുന്നതും തുടരുകയാണെന്നും വുഡ് കൂട്ടിച്ചേർ‌ത്തു.

വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഇ- സി​ഗരറ്റ് ഉൽപ്പന്നങ്ങൾ എങ്ങനെ, എവിടെയാണ് വിൽക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ വർധിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള പഠനമാണിതെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പുകയില നിയന്ത്രണ വിദഗ്ധൻ പ്രൊഫ.ബെക്കി ഫ്രീമാൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.