വെല്ലിങ്ടണില്‍ എസ്.എം.വൈ.എം യൂത്ത് കോണ്‍ഫറന്‍സ് 'യുണൈറ്റ്-24' ഫെബ്രുവരി രണ്ട് മുതല്‍

വെല്ലിങ്ടണില്‍ എസ്.എം.വൈ.എം യൂത്ത് കോണ്‍ഫറന്‍സ് 'യുണൈറ്റ്-24' ഫെബ്രുവരി രണ്ട് മുതല്‍

വെല്ലിങ്ടണ്‍: സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം) ന്യൂസിലന്‍ഡ് ഘടകം സംഘടിപ്പിക്കുന്ന നാലാമത് നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് യുണൈറ്റ് 24-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെല്ലിങ്ടണിലെ എല്‍-റാഞ്ചോ ക്യാമ്പ്‌സൈറ്റില്‍ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് യുണൈറ്റ് 24-നു തുടക്കമാകും.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. ജോസഫ് വി.ജെ സി.എസ്.എസ്.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും.



ന്യൂസിലന്‍ഡിലെ 14 സിറോ മലബാര്‍ മിഷനില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് ന്യൂസിലന്‍ഡില്‍ പുതിയ ഒരു പന്തക്കുസ്താ അനുഭവമായിരിക്കുമെന്ന് യുണൈറ്റ് 24 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു.

ടീനേജ് പ്രായത്തിലുള്ളവര്‍, യുവതീ യുവാക്കള്‍, യുവ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം സെഷന്‍നുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പരിപാടിക്കു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ന്യൂസിലന്‍ഡ് നടത്തിയിട്ടുള്ളത്. മുന്നൂറോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പ് ന്യൂസിലന്‍ഡില്‍ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഒരുക്കുന്ന ഏറ്റവും വലിയ സമ്മേളനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.