റിയാദ്: സുഡാന്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ നാല് എത്യോപ്യന്‍ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. നാല് എത്യോപ്യക്കാര്‍ ചേര്‍ന്ന് സുഡാന്‍ സ്വദേശിയുടെ കയ്യും കാലും കെട്ടി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
വധ ശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് സുപ്രീം കോടതി അപ്പീലുകള്‍ക്ക് ശേഷം രാജകീയ ഉത്തരവിലൂടെ അംഗീകരിക്കുകയും അത് അന്തിമമാക്കുകയും ചെയ്തു. റിയാദില്‍ ബുധനാഴ്ചയാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകരാക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ.
ഡിസംബറില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസികളുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. സാമ്പത്തികപരമായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ വായില്‍ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.
ഇന്ത്യക്കാരനായ യുവാവിനെയാണ് ബംഗ്ലാദേശികളായ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതികള്‍ മൃതദേഹം കത്തിക്കുകയായിരുന്നു. സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബംഗ്ലാദേശികളാണെന്ന് കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.