കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. 2018 ലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഇതിലൂടെ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് 6000 രൂപ പ്രതി വര്‍ഷം ധനസഹായം നല്‍കുന്നു. ഈ ധനസഹായം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നേരിട്ടാണ് കൈമാറുന്നത്.
അതാത് പ്രദേശത്തെ കൃഷി ഭവന്‍ മുഖാന്തരയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. പിഎം കിസാന്‍ രജിസ്ട്രേഷന്‍ വിന്‍ഡോയായ http://pmkisan.gov.in/ എന്ന സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. know your status എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. get data ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
4. നിങ്ങള്‍ പദ്ധതിയ്ക്ക് അര്‍ഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീന്‍ തെളിയും.
ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. beneficiary list എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങള്‍ നല്‍കുക.
4. get report ല്‍ ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല്‍ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനില്‍ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയാവുന്നതാണ്.
അര്‍ഹരല്ലാത്തവര്‍
പ്രതിമാസ പെന്‍ഷന്‍ 10,000 രൂപയോ അതില്‍ കൂടുതലോ ഉള്ളവര്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പ്രൊഫഷണല്‍സ്, ആദായ നികുതി അടക്കുന്ന കര്‍ഷകര്‍, എംഎല്‍എ, എംപി, മന്ത്രിമാര്‍, കോര്‍പ്പറേഷന്‍-നഗര-ഗ്രാമ അധ്യക്ഷന്‍മാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.