ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സയ്ക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അര്‍ബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രോസ്റ്റേറ്റ് അര്‍ബുദമല്ലെന്നും എന്നാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ ഏതു ഭാഗത്തെയാണ് ബാധിച്ചതെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടില്ലെങ്കിലും 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ പറയുന്നു.
വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ കാണുന്നതടക്കമുള്ളവ മാറ്റിവെക്കുമെങ്കിലും രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ തന്റെ ചുമതലകളില്‍ തുടരുമെന്നും അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ പറയുന്നു.
ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ മറ്റു പരിശോധനകളിലാണ് ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. ചികിത്സാ ഷെഡ്യൂള്‍ ആരംഭിച്ചതിനാല്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ നടപടികളില്‍ രാജാവ് സംതൃപ്തനാണെന്നും നന്ദി അറിയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.