ലണ്ടന്‍: യു.കെയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു. കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. ഹൃദയഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ.
ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരാണ് മാതാപിതാക്കള്‍. അഗില്‍ ഗില്‍സ് ഏക സഹോദരനാണ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത അന്ത്യം.
മുപ്പത് വര്‍ഷം മുമ്പ് യു.കെയില്‍ എത്തിയതാണ് റാഗിലിന്റെ കുടുംബം. ക്രോയ്‌ഡോണിലെ വെസ്റ്റ്കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. സംസ്‌കാരം കേരളത്തില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. യു.കെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്റ് മൈക്കിള്‍സ് ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിക്കും.
ഒരാഴ്ചക്കിടെ രണ്ടു മലയാളികളാണ് ലണ്ടനില്‍ മരണമടഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ റെയ്സി ടോം വിട പറഞ്ഞത് ഫെബ്രുവരി ഒന്നിനായിരുന്നു. കെയററായി ജോലി ചെയ്തിരുന്ന റെയ്സി ടോം ക്യാന്‍സര്‍ രോഗ ബാധിതയായിരുന്നു.
ഭര്‍ത്താവ് ടോം സ്റ്റാന്‍സിലാസിനും മക്കളായ സ്റ്റീവ് ടോം (9), സ്റ്റനിന്‍ ടോം (9), സ്റ്റെഫാനി ടോം (1) എന്നിവര്‍ക്കൊപ്പം ഈസ്റ്റ്ഹാമില്‍ താമസിച്ച് വരികയായിരുന്നു. തിരുവനന്തപുരം വെട്ടുകാട് ഇടവകാംഗമാണ്. ഇരുവരുടെയും വിയോഗം ലണ്ടനിലെ മലയാളികള്‍ക്കിടയിയിലും ബന്ധുക്കള്‍ക്കിടയിലും ഏറെ ദുഃഖമാണുണ്ടാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.