വെല്ലിങ്ടണിൽ എസ്.എം.വൈ.എം യൂത്ത് കോൺഫറൻസ് 'യുണൈറ്റ്-24' സമാപിച്ചു

വെല്ലിങ്ടണിൽ എസ്.എം.വൈ.എം യൂത്ത് കോൺഫറൻസ് 'യുണൈറ്റ്-24' സമാപിച്ചു

വെല്ലിങ്ടൺ: സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം) ന്യൂസിലൻഡ് ഘടകം സംഘടിപ്പിച്ച നാലാമത് നാഷണൽ യൂത്ത് കോൺഫറൻസ് യുണൈറ്റ് 24 സമാപിച്ചു. പ്രാർത്ഥന, ആത്മീയത നിറഞ്ഞ വചന പ്രഘോഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രദിക്ഷണം, ഡാൻസുകൾ, സ്കിറ്റുകൾ എന്നിവ യുണൈറ്റ് 24നെ വേറിട്ട അനുഭവമാക്കി.

മെൽബൺ സിറോ മലബാർ രൂപതാ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, ഫാ. ജോസഫ് വി.ജെ സി.എസ്.എസ്.ആർ, എസ്.എം.വൈ.എം നാഷണൽ ആനിമേറ്റർ മനോജ് തോമസ്, യുണൈറ്റ് 24 ന്റെ ജനറൽ കോർഡിനേറ്റർ ജോഷ്വ ജോസ്, പ്രോ​ഗ്രാം കോർഡിനേറ്റർ ജേക്കബ് ആനിത്തോട്ടം എന്നിവർ യുണൈറ്റ് 24 ന് നേതൃത്വം നൽകി.

ന്യൂസിലൻഡിലെ 14 ഇടവകകളിൽ നിന്നുള്ള 300 ഓളം യുവജനങ്ങൾ പങ്കെടുത്ത കാമ്പ് വൻവിജയമായിരുന്നെന്ന് സഘാടകർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.