സാൻ്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. മൂന്ന് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ ലാഗോ റാങ്കോയ്ക്ക് സമീപം കനത്ത മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമാണ് അപകടം നടന്ന ലാഗോ റാങ്കോ.
2010 മുതൽ 2014 വരെയും പിന്നീട് 2018 മുതൽ കഴിഞ്ഞ വർഷം വരെയും ചിലിയെ നയിച്ച യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായിരുന്നു പിനേര. ചിലിയിലെ അതിസമ്പന്നരിൽ ഒരാളായ അദ്ദേഹം ഒരു വ്യവസായി കൂടിയായിരുന്നു.
തെക്കേ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ പിനേരയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തനിക്ക് വലിയ ദുഖം തോന്നിയെന്നും ഇത് നികത്താനാവാത്ത നഷ്ടമാണെന്നും അർജന്റീനിയൻ മുൻ പ്രസിഡന്റ് മൗറിസിയോ മാക്രി പ്രതികരിച്ചു. സുഹൃത്തിന്റെ മരണത്തിൽ വലിയ ദുഖം തോന്നുന്നുവെന്ന് കൊളംബിയയുടെ മുൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.