ഷാര്‍ജ: ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ 13-ാം എഡിഷന് ബുധനാഴ്ച (ഫെബ്രുവരി ഏഴ്) തുടക്കമായി. ഈ മാസം 18 വരെ നീണ്ടുനിക്കുന്ന ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ മിന്നിത്തിളങ്ങുന്ന അവിസ്മരണീയ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്കായൊരുക്കും. 12 സ്ഥലങ്ങളിലായാണ് 12 ദിവസങ്ങളില്‍ ലൈറ്റ് ഷോകള്‍ അരങ്ങേറുക.
വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെയാണ് ഷോകള്‍ ആസ്വദിക്കാനാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ധരാത്രിവരെ ഷോകളുണ്ടാകും.
ഷാര്‍ജയിലെ സാംസ്‌കാരിക ഇടങ്ങളും പ്രകൃതിദത്തമായ കേന്ദ്രങ്ങളും പ്രധാന ലാന്‍ഡ്മാര്‍ക്കുകളും ദീപാലംകൃതമാവും. ലോകപ്രശസ്ത കലാകാരന്മാരാണ് വൈദ്യുത ദീപങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന കലാപരമായ പ്രദര്‍ശനങ്ങള്‍ തയ്യാറാക്കിയത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഷാര്‍ജ പോലീസ്, ജനറല്‍ സുഖ്, അല്‍ ഹംരിയ, കല്‍ബ വാട്ടര്‍ഫ്രണ്ട് എന്നിവയാണ് ഈ വര്‍ഷം പുതുതായി ലൈറ്റ് ഫെസ്റ്റിവല്‍ ഉണ്ടാകുന്ന മൂന്ന് ലൊക്കേഷനുകള്‍. ഖാലിദ് ലഗൂണ്‍, അല്‍മജാസ് വാട്ടര്‍ ഫ്രണ്ട്, ബീഅ ഗ്രൂപ് ഹെഡ്ക്വാര്‍ട്ടേഴ്സ്, അല്‍ ദൈദ് കോട്ട, ഷാര്‍ജ മോസ്‌ക്, ഷെയ്ഖ് റാഷിദ് അല്‍ ഖാസിമി മസ്ജിദ്, അല്‍നൂര്‍ മസ്ജിദ്, അല്‍ റാഫിസ ഡാം എന്നിവയാണ് ലൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറുന്ന മറ്റു സ്ഥലങ്ങള്‍.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.