കമല സത്യപ്രതിജ്ഞയില്‍ തുളസേന്ദ്രപുരം ഇന്നലെ വീണ്ടും വൈറലായി

കമല സത്യപ്രതിജ്ഞയില്‍ തുളസേന്ദ്രപുരം ഇന്നലെ വീണ്ടും വൈറലായി

ചെന്നൈ: തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരം ഇന്നലെ ആഘോഷത്തിമിര്‍പ്പിലായിരുന്നു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഇന്നലെ ചരിത്രത്തിലേക്ക് നടന്നു കയറിയ കമല ഹാരിസിന്റെ മാതാവിന്റെ പൂര്‍വ്വ ഗ്രാമമാണിത്.

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജനങ്ങള്‍ കൊണ്ടാടി. ആരോരുമറിയാത്ത ഈ കൊച്ചു ഗ്രാമം കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ പതാകകള്‍ക്കൊപ്പം അമേരിക്കന്‍ പതാകകളും വീടുകളിലും ഗ്രാമത്തെ തെരുവുകളിലും നിറഞ്ഞു. അങ്ങനെ തുളസേന്ദ്രപുരത്തെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.

കമല ഹാരിസിന്റെ അമ്മയുടെ മാതാപിതാക്കളായ പി.വി.ഗോപാലനും ഭാര്യ രാജവും തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി പൈങ്കനാട് തുളസേന്ദ്രപുരത്താണ് താമസിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായിരുന്നു ഗോപാലന്‍. പ്രമുഖ അര്‍ബുദ ഗവേഷകയായ ശ്യാമള ഗോപാലനും ധനശാസ്ത്ര വിദഗ്ധനായ ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ഹാരിസുമാണ് കമല ഹാരിസിന്റെ മാതാപിതാക്കള്‍.

വിവാഹത്തിനു മുമ്പ് ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡിലായിരുന്നു. 1964 ഒ ക്‌ടോബര്‍ 20നാണ് ഇവര്‍ക്ക് കമല ജനിച്ചത്. വിവാഹമോചനം നേടിയ ശേഷം ശ്യാമള ഗോപാലന്‍ തനിച്ചാണ് കമലയെയും ഇളയ സഹോദരിയേയും വളര്‍ത്തിയത്. 2009 ലായിരുന്നു ശ്യാമളയുടെ മരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.