ജീവനെതിരെയുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്; ഗർഭച്ഛിദ്രത്തിന് അനുവാദം നൽകാനുള്ള നീക്കത്തെ വിമർശിച്ച് വത്തിക്കാൻ

ജീവനെതിരെയുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്; ഗർഭച്ഛിദ്രത്തിന് അനുവാദം നൽകാനുള്ള നീക്കത്തെ വിമർശിച്ച് വത്തിക്കാൻ

പാരിസ്: ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി മാറ്റുന്നതിനുള്ള നിയമ നിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്. അബോര്‍ഷന്‍ നരഹത്യയാണെന്നും ജീവനെ പരിപോഷിപ്പിക്കുന്ന നിയമ നിര്‍മാണങ്ങള്‍ നടത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍സിലയില്‍ നടന്ന സമ്മേളനത്തില്‍ ഫ്രഞ്ച് ജനതയോട് പറഞ്ഞ് മാസങ്ങള്‍ക്കിപ്പുറമാണ് ജീവനെതിരായുള്ള നിയമ നിര്‍മാണവുമായി ഫ്രാന്‍സ് മുമ്പോട്ട് പോകുന്നത്.

ഗർഭച്ഛിദ്രം ദേശീയ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് നിർദേശത്തിനെതിരെ വത്തിക്കാൻ രം​ഗത്തെത്തി. വ്യക്തികളെ സംരക്ഷിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയിൽ എപ്രകാരമാണ് മനുഷ്യന്റെ മരണം അനുവദിക്കുന്ന അവകാശം ഉൾച്ചേർക്കാൻ സാധിക്കുന്നതെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ ചോദിച്ചു.

ജനുവരി മാസം അവസാനമാണ് പാരീസിലെ ദേശീയ അസംബ്ലി ഭരണഘടനയിൽ, ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകുന്നത്. സർക്കാർ കൊണ്ടുവന്ന പരിഷ്‌കാര നടപടി ഇപ്പോൾ സെനറ്റിന്റെ പരിശോധനയിലാണ്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തണമോ എന്നതിനെ സംബന്ധിച്ച് ദേശീയ അസംബ്ലിയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 493 പേര് അനുകൂലിച്ചും 30 പേർ പ്രതികൂലിച്ചും വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വത്തിക്കാൻ തങ്ങളുടെ പ്രതികരണം അറിയിച്ചത്.

ഭ്രൂണങ്ങൾ മനുഷ്യരല്ല മറിച്ച് വസ്തുക്കളാണെന്നമട്ടിൽ അതിനെ നശിപ്പിക്കുന്നതിനെ മനുഷ്യരാശി എന്നും അപലപിച്ചിട്ടുണ്ട്. ഇത്രയധികം അക്രമങ്ങളാൽ മുറിവേറ്റ ഒരു ലോകത്ത് ഗർഭച്ഛിദ്രത്തിന് സമ്മതം നൽകുന്ന പ്രത്യയ ശാസ്ത്രങ്ങൾ മനുഷ്യരാശിക്ക് തന്നെ എതിരാണെന്നും പ്രസ്താവന ചൂണ്ടികാട്ടുന്നു

പാർലമെന്ററി പ്രക്രിയയുടെ തുടക്കത്തിൽ ഫ്രഞ്ച് ബിഷപ്പുമാർ ഭരണഘടനയിലെ ഈ ഭേദഗതിയെക്കുറിച്ച് തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഓരോ ജീവിതവും വിലയേറിയ സമ്മാനമാണെന്നുള്ള സത്യം എടുത്ത് പറയുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.