വിചാരണ കോടതികളെ 'കീഴ്കോടതി'കളെന്ന് വിശേഷിപ്പിക്കരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

 വിചാരണ കോടതികളെ 'കീഴ്കോടതി'കളെന്ന് വിശേഷിപ്പിക്കരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിചാരണ കോടതികളെ 'കീഴ്കോടതികള്‍' എന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാന്‍ രജിസ്ട്രിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സുപ്രീം കോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ കീഴ്കോടതിയെന്ന് വിശേഷിപ്പിക്കുന്ന പരാമര്‍ശം ഉണ്ടാകരുതെന്നും പകരം വിചാരണ കോടതിയെന്ന് തന്നെ പറയണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊലക്കേസുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കീഴ്കോടതികള്‍ എന്ന് വിശേഷിപ്പിക്കുന്നത് കോടതികളുടെ അന്തസ് കെടുത്തുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.