ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പ്രതികളും ഐഎസ് ബന്ധമുള്ളവരെന്ന് എന്‍ഐഎ. ജമീല്‍ ബാഷാ ഉമരി, മൗലവി ഹുസൈന്‍ ഫൈസി, ഇര്‍ഷാദ്, സയ്യദ് അബ്ദുര്‍ റഹ്മാന്‍ ഉമരി എന്നിവരെയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാല് പേരും സമൂഹ മാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് ആളുകളെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മതപഠന കേന്ദ്രങ്ങളെയും റിക്രൂട്ടിങിനായി ഉപയോഗിച്ചിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. പ്രതികളില്‍ നിന്നും ആറ് ലാപ്‌ടോപ്പ്, 34 ഫോണുകള്‍, സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു. കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ജമീഷ മുബിന് സ്‌ഫോടനത്തിനുള്ള സഹായങ്ങള്‍ ഇവര്‍ ചെയ്ത് നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഭീകര സംഘടനയായ ഐഎസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2022 ഒക്ടോബറില്‍ ഐഇഡി ഘടിപ്പിച്ച വാഹനം ചാവേര്‍ ഉള്‍പ്പെട പൊട്ടിത്തെറിക്കുകയായിരുന്നു. കോയമ്പത്തൂരിലെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.