ഡാളസ്: ജോൺ എബ്രഹാം കുറ്റിപ്പുറത്ത് (79) ഡാളസിൽ നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 15 വ്യാഴാഴ്ച സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് സീറോ മലബാർ ദേവാലയത്തിൽ. അന്നേ ദിവസം രാവിലെ പത്ത് മണി മുതൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് 11.00 മണിക്ക് പരേതന്റെ ആത്മശാന്തിക്കായി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ മൃതസംസ്കാരം.
ഡാളസ് കേരള അസോസിയേഷന്റെ ദീർഘകാല അംഗമായിരുന്നു പരേതൻ . ഭാര്യ: ശോശമ്മ എബ്രഹാം. മക്കൾ: ലാൽസൺ ജോൺ, ജിൽസൺ ജോൺ. മരുമക്കൾ: ബ്ലെസി ലാൽസൺ, ജൂലി. കൊച്ചുമക്കൾ: സാവിയോ, സെറാ, ജെയ്ലിൻ.
Church : St.Thomas the Apostle Syro Malabar Church, 4922 Rosehill Rd, Garland, TX, 75043
Cemetery : Sacred Heart Cemetery, 3900 Rowlett Rd Rowlett, TX, 75088
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.