കൊല്‍ക്കത്ത: മൃഗങ്ങളുടെ പേരിലും വര്‍ഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്. വെസ്റ്റ് ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന് പേരുള്ള സിംഹത്തെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെയാണ് വിഎച്ച്പി രംഗത്തെത്തിയത്.
ഇക്കാര്യത്തില്‍ സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര്‍ കക്ഷികളാക്കി കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്. ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ഫെബ്രുവരി 20 ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നുമാണ് വിഎച്ച്പി നേതാക്കളുടെ ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
'നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാല്‍ സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചു' -വിഎച്ച്പിയുടെ അഭിഭാഷകന്‍ ശുഭങ്കര്‍ ദത്ത പറഞ്ഞു.
ഫെബ്രുവരി 13 ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടു വന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും എന്നായിരുന്നുവെന്നും തങ്ങള്‍ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സീതക്ക് അഞ്ചര വയസും അക്ബറിന് ഏഴ് വയസും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കിലാണ് ജനിച്ച് വളര്‍ന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടില്‍ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടു വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.