ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് കേസെടുത്ത് സിബിഐ. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിനെതിരെയും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന കമ്പനിയ്ക്കെതിരെയുമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമവിരുദ്ധമായി 5.62 ലക്ഷം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
ജിഎസ്ആര്‍എല്‍ സ്ഥാപകനായ അലക്സാണ്ടര്‍ കോഗന് നിര്‍മിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പിലൂടെയാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത്. അക്കാദമിക ഗവേഷണ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ് ഫേസ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ആര്‍എല്‍ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഇവര്‍ ഉപയോക്താക്കളെ കുറിച്ച് അനുവാദമില്ലാതെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവെന്നും സിബിഐ കണ്ടെത്തി.
കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് വിവരച്ചോര്‍ച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയും ജിഎസ്ആര്‍എല്ലും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.