എസ്.എം.വൈ.എം ഗോൾവേ റീജിയൻ യൂത്ത് "എലൈവ് 24" -ന്റെ പോസ്റ്റർ പ്രകാശനം നടത്തി

എസ്.എം.വൈ.എം ഗോൾവേ റീജിയൻ യൂത്ത്

കാവൻ: ഏപ്രിൽ ആറ് ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന എസ്.എം.വൈ.എം ഗോൾവേ റീജിയൻ യൂത്ത് മീറ്റ് എലൈവ് 24 ന്റെ പോസ്റ്റർ പ്രകാശനം നടത്തി. കാവനിൽ നടന്ന ഓൾ അയർലൻഡ് ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ വേദിയിൽ വെച്ചു സിറോ മലബാർ അയർലൻഡ് കോർഡിനേറ്റർ ഫാദർ ജോസഫ് ഓലിയകാട്ടിലാണ് പ്രകാശനം നിർവഹിച്ചത്. ഫാദർ ഷിന്റോ, ഫാദർ സെബാൻ വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് മത്സരാർത്ഥികൾ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ഗോൾവേ റീജിയൻ പ്രതിനിധികൾ ജോബി ജോസഫ് (കൈക്കാരൻ), അനീറ്റ ജോ ( എസ്.എം.വൈ.എം യൂണിറ്റ് പ്രസിഡണ്ട്), എഡ്വിൻ ബിനോയി ( എസ്.എം.വൈ.എം യൂണിറ്റ് വൈസ് പ്രസിഡണ്ട്), അനഘ ജോ ( എസ്.എം.വൈ.എം യൂണിറ്റ് പ്രാതിനിഥി ), മാത്യൂസ് ജോസഫ് ( എസ്.എം.വൈ.എം റീജിയൻ ആനിമേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന ആഹ്വാനമനുസരിച്ച് പ്രവർത്തിക്കുന്ന എസ്.എം.വൈ.എം സംഘടന പ്രാർത്ഥന, പഠന , പരിശീലനങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളാണ് യുവജനങ്ങൾക്കായി ഒരുക്കുന്നത്. എസ്.എം.വൈ.എം റീജണൽ മീറ്റുകൾ വിവിധ ഇടവകളിലുള്ള യുവജനങ്ങൾക്ക്‌ ഒരുമിച്ച് പ്രവർത്തിക്കുവാനുള്ള വലിയ അവസരങ്ങൾ ആണെന്നും യുവജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ഫാദർ ജോസഫ് ആഹ്വാനം ചെയ്തു.

ഗാൽവേ മേഖല - കാവൻ, തുള്ളമോർ, ലെറ്റർകെന്നി, സ്ലിഗോ, ബല്ലിനാസ്ലോ, ലോംഗ്ഫോർഡ്, നോക്ക്, ഗാൽവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിംഗർ എന്നീ ഇടവകളിൽ നിന്നുമായി നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന മീറ്റിന്റെ ഏറ്റവും വലിയ ആകർഷണം അയർലണ്ടിലെ എസ്.എം.വൈ.എം ന്റെ ഏറ്റവും പുതിയ മ്യൂസിക്ക് ബാൻഡ് ജെനിസിസിന്റെ ലൈവ് പെർഫോമൻസാണ്. എലൈവ് 24 നോട് അനുബന്ധിച്ച് യുവജങ്ങൾക്കായി വിവിധ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്. ജെനിസിസ് ബാൻഡ് പെർഫോമൻസ് ഷോയിലേക്ക് യുവജനങ്ങൾക്ക് മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

Ticket Link :
https://www.tickettailor.com/events/smymirelandsyromalabarcatholicmovement/1160655


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.