ന്യൂഡല്‍ഹി: കുട്ടിയെ ദത്തെടുക്കാനുള്ള അവകാശത്തെ മൗലികമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ആരെ ദത്തെടുക്കണമെന്ന് സ്വയം തീരുമാനിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
കുട്ടികളുടെ ക്ഷേമത്തിനും ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഈ പ്രക്രിയ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. രണ്ടോ അതിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ മാത്രം ദത്തെടുക്കാന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ശരിവെച്ചു.
ദത്തെടുക്കലിനായി ദീര്‍ഘ നാളത്തെ കാത്തിരിപ്പുണ്ടെന്നും കുട്ടികളില്ലാത്ത നിരവധി ദമ്പതികളും ഒരു കുട്ടിയുള്ള മാതാപിതാക്കളും സാധാരണ കുട്ടിയെയാണ് ദത്തെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ ദത്തെടുക്കാനുള്ള സാധ്യത വിദൂരമാണെന്നും കോടതി നിരീക്ഷിച്ചു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015 പ്രകാരം മൂന്നാമതൊരു കുട്ടിയെ ദത്തെടുക്കാന്‍ അപേക്ഷിച്ച രണ്ട് ബയോളജിക്കല്‍ കുട്ടികളുള്ള നിരവധി ദമ്പതികളുടെ ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ തീരുമാനം. രണ്ടോ അതിലധികമോ കുട്ടികള്‍ ഉള്ള ദമ്പതികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ മാത്രമേ ഇപ്പോള്‍ ദത്തെടുക്കാന്‍ കഴിയൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.