സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കി ശ്രീറാം വെങ്കിട്ടരാമന്റെ സര്‍ക്കുലര്‍

സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യങ്ങള്‍  പകര്‍ത്തുന്നത് വിലക്കി ശ്രീറാം വെങ്കിട്ടരാമന്റെ  സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമന്റെ വിചിത്ര സര്‍ക്കുലര്‍. സപ്ലൈകോ ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്.

സപ്ലൈകോയില്‍ സബ്സിഡി ഉല്‍പന്നങ്ങളുടെ ദൗര്‍ലഭ്യത നേരിടുമ്പോഴാണ് പുതിയ നടപടി. അനുമതി കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം സബ്സിഡി ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

അതേസമയം സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ 40 ഇനം ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനായി വിളിച്ച ടെണ്ടര്‍ മൂന്നാം തവണയും മുടങ്ങി. കുടിസിക നല്‍കാത്തതിനാല്‍ ടെണ്ടര്‍ ബഹിഷ്‌കരിക്കുന്നതായി വിതരണക്കാരുടെ സംഘടന അറിയിച്ചതിന് പിന്നാലെ സപ്ലൈകോ ടെണ്ടര്‍ പിന്‍വലിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.