അമ്മ വിളക്ക്

അമ്മ വിളക്ക്

അമ്മ : മോളെ ലാലി... എൻ്റെ ചട്ടയും മുണ്ടും അലക്കി ഉണങ്ങിയോടി.
ലാലി : ഹും നാറുന്നു. എണ്ണയും കുഴമ്പെല്ലാം തേച്ചു പിടിപ്പിച്ച്...
അമ്മ : നിനക്കും വയസ്സാവും അപ്പോ കുഴമ്പു മേടിച്ചു തരാൻ പോലും ആരുമുണ്ടാവത്തില്ല. ഇപ്പോ എനിക്കത് കിട്ടുന്നുണ്ട്. എന്റെ മോനെ ഞാൻ അങ്ങിനെയാ വളർത്തിയത്... മോളെ നീയും ഒരമ്മയാ...

കുട്ടി : മമ്മീ... ഹോ.... ഇതിനെന്തൊരു നാറ്റമാ.. വേസ്റ്റ് സാധനം...
അമ്മ : ലാലി നിയാണിവനെ ഓരോന്ന് പറഞ്ഞ്കൊടുത്ത് വഷളാക്കുന്നത്.. ആദ്യം ഇവനെ അപ്പനമ്മമാരെ ബഹുമാനിക്കാൻ പഠിപ്പിക്ക്. എന്നിട്ടാവട്ടെ ബൂസ്റ്റും, ന്യൂഡിൽസും. കുട്ടികൾ ചെറുപ്പത്തിലെ വീട്ടിലെ പണികളൊക്കെ കണ്ടും കൊണ്ടും വളരണം. അതെങ്ങനാ ഇപ്പോ വീടെല്ലാം നിയന്ത്രിക്കുന്നത് കുട്ടികളല്ലേ...?!! 

എന്ത് കാണണം. എന്തെല്ലാം വാങ്ങണം. എവിടെ പോകണം. എന്തൊക്കെ തിന്നണം. എല്ലാം അവരു പറയുന്നത് പോലെയല്ലേ...!! ഇപ്പോഴത്തെ അപ്പനമ്മമാരുടെ ഒരു ഗതികേടേ... ലാലി, മക്കൾ പറയുന്നതിനെല്ലാം തുള്ളാൻ നിന്നാലെ നാശമേ വരൂ നാശം... അവനെ നീ നല്ലത് പറഞ്ഞ് കൊടുത്ത് വളർത്ത്. കണ്ട പൊടികളും പിന്നെ പാലും, മുട്ടയും, പഴവും, നെയ്യും കൊടുത്ത് നീ പോറ്റുന്നുണ്ടല്ലോ.. കാണാം നാളെ നിന്റെ മുഖത്തിവൻ കാർക്കിച്ച് തുപ്പും. നോക്കിക്കോ.. പഠിപ്പിച്ചു വെച്ചിരിക്കുന്നു..

ആക്രിക്കാരൻ : പഴേ.. സാധനങ്ങളെടുക്കാനുണ്ടോ...? പഴേ...സാധനങ്ങള്... കുപ്പി, പാട്ട, കടലാസ്, പ്ലാസ്റ്റിക് സാധനങ്ങള്... ചേച്ചിയേ... കൂയ്... പഴേ സാധനങ്ങളെടുക്കാനുണ്ടോ...

ലാലി : പഴേതായിട്ട് ഈ സാധനം മാത്രമെ ഇവിടെയുള്ളൂ... ദാ...ഈ തള്ളേനെയങ്ങെടുത്തോ.. വില തന്നില്ലേലും വേണ്ടില്ല. ഒന്നൊഴിവാക്കി തന്നാ മതി.

കുട്ടി : ചേട്ടാ... കൂയ്... ഒന്നു നിൽക്കണേ... സാധനം ഇനിയും ഇവിടെയുണ്ട്. പഴേതാകുമ്പോ ഞാൻ തരാവേ...!   

മാതാപിതാക്കൾ നന്മയുടെ വഴിവിളക്കാണ് ആ വിളക്കിലെ എണ്ണയാവണം നമ്മൾ.

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26