പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. 1972 ല്‍ കുമാര്‍ സാഹ്നി ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1997 ല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാര്‍ അധ്യായ് എന്ന നോവലിനെ അദേഹം സിനിമയാക്കിയിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1940 ഡിസംബര്‍ ഏഴിന് സിന്ധ് മേഖലയിലെ ലര്‍ക്കാനയിലാണ് ജനനം. ഇന്ത്യാ വിഭജനത്തിന് ശേഷം കുടുംബസമേതം മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.