സീത, അക്ബര്‍: സിംഹങ്ങള്‍ക്ക് പേരിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ത്രിപുര സര്‍ക്കാര്‍

സീത, അക്ബര്‍: സിംഹങ്ങള്‍ക്ക് പേരിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ത്രിപുര സര്‍ക്കാര്‍

അഗര്‍ത്തല: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വനംവകുപ്പ് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്.

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്.

ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ ബംഗാളിലെ സിലിഗുരിയില്‍ എത്തിച്ചത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്‍ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്നായിരുന്നു ഈ വിഷയത്തില്‍ കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയത്.

1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പ്രബിന്‍ ലാല്‍ അഗര്‍വാള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.