ബ്രിസ്‌ബെയ്ൻ നോർത്ത് സെന്റ് അൽഫോൺസ ദേവാലയത്തിലെ നോമ്പുകാല ധ്യാനം സമാപിച്ചു

ബ്രിസ്‌ബെയ്ൻ നോർത്ത് സെന്റ് അൽഫോൺസ ദേവാലയത്തിലെ നോമ്പുകാല ധ്യാനം സമാപിച്ചു

മെൽബൺ: ബ്രിസ്‌ബെയ്ൻ നോർത്ത് സെന്റ് അൽഫോൺസ ദേവാലയത്തിൽ നടന്നു വന്ന മൂന്ന് ദിവസത്തെ നോമ്പുകാല ധ്യാനം സമാപിച്ചു. ഫെബ്രുവരി 23,24,25 തീയതികളിൽ നടന്ന ധ്യാനത്തിന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ നേതൃത്വം നൽകി.

കുടുംബ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുക, വിശുദ്ധ കുർബാനയുടെ പ്രധാന്യം, കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം എന്നീ വിഷയങ്ങളെ ആധാരമാക്കിയായിരുന്നു ധ്യാനം. ധ്യാനമെന്നതിലുപരി പ്രചോദനാത്മകമായ സന്ദേശമെന്ന രീതിയിൽ പിതാവിന്റെ വാക്കുകൾ ഇടവകയിലെ വിശ്വാസികൾ ശ്രവിച്ചു.

ബ്രിസ്‌ബെയ്‌നിൽ എത്തിയ പിതാവിനെ ഇടവക വികാരി ഫാദർ വർഗീസ് വിതയത്തിൽ കൈക്കാരന്മാരായ രാരിച്ചൻ മാത്യു, ബിജു മഞ്ചപ്പിള്ളി, അനൂപ് ആനപ്പാറ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. 27, 28 തീയതികളിൽ സൺഷൈൻ കോസ്റ്റിൽ ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ധ്യാനം നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.