ബൈക്കുകള്‍ കൂട്ടിയിടിച്ചു; നടന്‍ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ചു; നടന്‍ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

കോട്ടയം: മണര്‍ക്കാട് ബൈപ്പാസില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്. നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരനാണ് മരിച്ച വിഷ്ണു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ പട്ടിത്താനം- മണര്‍ക്കാട് ബൈപ്പാസില്‍ ചെറുവാണ്ടൂര്‍- കെഎന്‍ബി ഒഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആതിരയാണ് ഭാര്യ.

അപകടത്തില്‍ പരിക്കേറ്റ പേരൂര്‍ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിന്‍ മാത്യു എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.