ന്യൂഡല്‍ഹി: കെവൈസി (തിരിച്ചറിയല്‍) നടപടി ക്രമം പൂര്‍ത്തീകരിക്കാത്ത ഫാസ്ടാഗുകള്‍ നാളെ മുതല്‍ പ്രവര്‍ത്തന രഹിതമാകും. സമയം നീട്ടുമോയെന്ന് വ്യക്തമല്ല. ഫാസ്ടാഗ് ഇഷ്യു ചെയ്ത ബാങ്കുകളുടെ സൈറ്റില്‍ പോയി കെവൈസി പൂര്‍ത്തിയായിട്ടുണ്ടോയെന്നു പരിശോധിക്കണ്ടേതാണ്. പൂര്‍ത്തിയാക്കാത്തവര്‍ക്ക് എസ്. എം.എസ്, ഇമെയില്‍ വഴി അറിയിപ്പും ലഭിക്കും.
നാളെ മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ അനുവദിക്കൂ. ഒരു വാഹനത്തില്‍ തന്നെ ഒന്നിലേറെ ഫാസ്ടാഗുകള്‍ ഒട്ടിക്കുന്ന രീതിയും ഒരേ ഫാസ്ടാഗ് പല വാഹനങ്ങളിലായി ഉപയോഗിക്കുന്ന പതിവും നിലവില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.