ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം; ബിരിയാണി റസ്റ്റോറന്റിന് തീപിടിച്ച് 43 മരണം

ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം; ബിരിയാണി റസ്റ്റോറന്റിന് തീപിടിച്ച് 43 മരണം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50-നാണ് ഏഴ് നില കെട്ടിടത്തിന് തീപിടിച്ചത്. 13 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്.

75 പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. സംഭവസ്ഥലവും ധാക്ക മെഡിക്കല്‍ കോളജും സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സാമന്ത ലാല്‍ സെന്‍ 43 പേരുടെ മരണം സ്ഥിരീകരിച്ചു. ധാക്കയിലെ പ്രമുഖ ബിരിയാണി റസ്റ്റോറന്റിലാണ് തീപിടിത്തം ഉണ്ടായതെന്നും ഉടന്‍ മുകള്‍ നിലയിലേക്ക് പടരുകയായിരുന്നുവെന്നും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മണിക്കൂറെടുത്താണ് തീ അണച്ചത്.

റസ്‌റ്റോറന്റുകളും ടെക്സറ്റൈല്‍സും മൊബൈല്‍ ഫോണ്‍ കടകളുമാണ് തീപിടിത്തം നടന്ന പ്രദേശത്തുള്ളത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ബംഗ്ലദേശില്‍ ഇത്തരത്തിലുള്ള തീപിടിത്തങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2021 ജൂലൈയിലുണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം 52 പേര്‍ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.