മസ്കറ്റ്: ഒമാനില്‍ വീണ്ടും വിവിധ മേഖലകളില്‍ തൊഴില്‍ മന്ത്രാലയം സ്വദേശിവത്കരണം പ്രഖ്യാപിച്ചു. മണി എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടിങ്, മാനേജ്‌മെന്റ് വിഭാഗങ്ങള്‍, ഔട്ടോ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിങ്, വാഹന വില്‍പന മേഖലയിലെ അക്കൗണ്ടിംഗ് എന്നീ വിഭാഗങ്ങളിലും വിവിധ ഡ്രൈവര്‍ തസ്തികകള്‍, ഇന്ധനം കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ഭക്ഷ്യോത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ ഇനി ഒമാനി പൗരന്‍മാര്‍ക്ക് മാത്രമെ നിയമനം നല്‍കാന്‍ പാടുള്ളൂവെന്ന് മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.
നിലവില്‍ നൂറില്‍ പരം തസ്തികകകളില്‍ ഒമാനില്‍ വിസാ നിരോധനവും സ്വദേശിവത്കരണവും നിലനില്‍ക്കുന്നുണ്ട്. പുതിയ ഉത്തരവ് മലയാളികള്‍ക്കും തിരിച്ചടിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.