മൂന്ന് ദിവസത്തിനുള്ളില്‍ ശമ്പളം ബാങ്കുകളിലെത്തും; ഒരു ദിവസം 50,000 രൂപ വരെ പിന്‍വലിക്കാം: ധന മന്ത്രി

മൂന്ന് ദിവസത്തിനുള്ളില്‍ ശമ്പളം ബാങ്കുകളിലെത്തും; ഒരു ദിവസം 50,000 രൂപ വരെ പിന്‍വലിക്കാം: ധന മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ വിഷയത്തിൽ പ്രതികരിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പ്രശ്നങ്ങൾ പരിഹരിച്ച് ട്രഷറിയിൽ നിന്ന് പണം ഉടൻ പോകും. അതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ പണം ബാങ്കുകളിലെത്തും. എന്നാൽ ഒറ്റയടിക്ക് പണം പിൻവലിക്കാൻ കഴിയില്ല. ഒരു ദിവസം 50,000 രൂപ എന്ന പരിധി വച്ചുകൊണ്ട് പണം പിൻവലിക്കാൻ കഴിയും. വിഷയത്തിൽ ആശങ്കയ്ക്ക് ആവശ്യമില്ലെന്നും അദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ യുഡിഎഫ് അനുകൂല സംഘടനകൾ ഒരവസരം ലഭിച്ചു എന്ന വിധം സമരം പ്രഖ്യാപിച്ചു. അങ്ങേയറ്റം തെറ്റായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അതിനാൽ തങ്ങൾ പ്രതിഷേധിക്കുമെന്നും ബിജെപി അനുകൂല സംഘടനകൾ പറയുകയുണ്ടായി. ബിജെപി പാർലമെന്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരുമ്പോൾ മത്സരിക്കാൻ പാടുണ്ടോ എന്ന് ജനങ്ങൾ ചോദിക്കണമെന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിട്ട് ന്യായം പറയുകയാണെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന് 13,000 കോടി നൽകാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നുണ്ട്. എന്നാൽ കേരളം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അതിന്റെ പേരിൽ സംസ്ഥാനത്തിന് നൽകേണ്ട പണം തടയുക എന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ പ്രതികരിച്ചു. ജീവനക്കാർ രാജ്ഭവന് മുന്നിലാണ് നിരാഹാര സമരം നടത്തേണ്ടതെന്നും കെ എൻ ബാലഗോപാൽ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.