പാലാ സീറ്റ്: യച്ചൂരിയുമായും രാജയുമായും പവാര്‍ സംസാരിക്കും

പാലാ സീറ്റ്: യച്ചൂരിയുമായും രാജയുമായും പവാര്‍ സംസാരിക്കും

മുംബൈ; പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരം കാണാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായും സിപിഐ നേതാവ് ഡി. രാജയുമായും സംസാരിക്കും. പിന്നീട് ഫെബ്രുവരി ഒന്നിന് കേരള നേതാക്കളെ പവാര്‍ ഡല്‍ഹിയില്‍ കാണും. ടി.പി. പീതാംബരനും എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും പങ്കെടുക്കും.

മുംബൈയില്‍ ഇന്ന് മാണി സി. കാപ്പന്‍ പവാറുമായി കൂടിക്കാഴ്ച നടത്തി. ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടെന്നു പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് തന്നെ മത്സരിക്കുമെന്നും കാപ്പന്‍ പറഞ്ഞു.

ശശീന്ദ്രന്റെ നേതൃത്വത്തില്‍ വിളിച്ച യോഗത്തെ പറ്റി താന്‍ പരാതിപ്പെട്ടിട്ടില്ലെന്നും സംസ്ഥാന നേതൃത്വം പരാതി നല്‍കിയതായും കാപ്പന്‍ പറഞ്ഞു. ഞങ്ങള്‍ യോഗം വിളിച്ചിട്ടില്ല. എന്നാല്‍ ശശീന്ദ്രന്റെ കൂടി താത്പര്യം ഉള്‍ക്കൊള്ളുന്ന രീതിയിലാവും യോഗമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.