എസ്പിബിക്ക് പത്മവിഭൂഷന്‍, ചിത്രയ്ക്ക് പത്മഭൂഷന്‍; കൈതപ്രം ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ക്ക് പത്മശ്രീ

എസ്പിബിക്ക് പത്മവിഭൂഷന്‍, ചിത്രയ്ക്ക് പത്മഭൂഷന്‍; കൈതപ്രം ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ക്ക് പത്മശ്രീ

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച 2021 ലെ പത്മ അവാര്‍ഡുകളില്‍ കേരളത്തിന് അഭിമാന നേട്ടം. പിന്നണി ഗായിക കെ.എസ് ചിത്ര പത്മഭൂഷണും ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പത്മശ്രീ അവാര്‍ഡും നേടി.

അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം ഏഴ് പേര്‍ക്ക് പത്മവിഭൂഷന്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. ചിത്രയ്ക്ക് ഉള്‍പ്പെടെ 10 പേര്‍ക്കാണ് പത്മഭൂഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി അടക്കം അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാര്‍ (കായികം), ബാലന്‍ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവര്‍ (കല), ഡോ. ധനഞ്ജയ് ദിവാകര്‍ (മെഡിസിന്‍) എന്നിവരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു മലയാളികള്‍.

പത്മവിഭൂഷന്‍ നേടിയവര്‍:

1. ഷിന്‍സോ ആബെ 2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം) 3. ഡോ.ബി.എം. ഹെഗ്‌ഡെ 4. നരിന്ദര്‍ സിങ് കാപാനി (മരണാനന്തരം) 5. മൗലാനാ വാഹിദുദ്ദിന്‍ ഖാന്‍ 6. ബി.ബി.ലാല്‍ 7. സുദര്‍ശന്‍ സാഹു.

    പത്മഭൂഷന്‍ നേടിയവര്‍:

1. കെ.എസ്. ചിത്ര 2. തരുണ്‍ ഗൊഗോയി (മരണാനന്തരം) 3. ചന്ദ്രശേഖര്‍ കംബാര്‍ 4. സുമിത്ര മഹാജന്‍ 5. നൃപേന്ദ്ര മിശ്ര 6. രാം വിലാസ് പാസ്വാന്‍ (മരണാനന്തരം) 7. കേശുഭായ് പട്ടേല്‍ (മരണാനന്തരം) 8. കല്‍ബെ സാദിഖ് (മരണാനന്തരം) 9. രജ്നികാന്ത് ദേവിദാസ് ഷ്രോഭ് 10. തര്‍ലോച്ചന്‍ സിങ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.