ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 18 മരണം, അഞ്ച് പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 18 മരണം, അഞ്ച് പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 മരണം.  അഞ്ച് പേരെ കാണാതായതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണാതായവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വെള്ളിയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടണ്‍ കണക്കിന് ചെളിയും പാറകളും കടപുഴകിയ മരങ്ങളുമാണ് ഒരു പര്‍വതത്തില്‍ നിന്ന് ഉരുണ്ട് നദിയുടെ തീരത്തേക്ക് എത്തിയത്. ഇത് പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലെ പെസിസിര്‍ സെലാറ്റന്‍ ജില്ലയിലെ പര്‍വത പ്രദേശങ്ങളിലെ ഗ്രാമങ്ങളെ കീറിമുറിച്ചുവെന്നാണ് പ്രാദേശിക ദുരന്ത നിവാരണ ഏജന്‍സിയുടെ തലവനായ ഡോണി യുസ്രിസല്‍ വ്യക്തമാക്കുന്നത്.

ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച കോട്ടോ ഇലവന്‍ തരുസന്‍ ഗ്രാമത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ ഏഴ് മൃതദേഹങ്ങള്‍ പുറത്തെടുത്തു. അയല്‍ ഗ്രാമങ്ങളില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പത്തുപേരെ ഇനിയും കണ്ടെത്തിയിട്ടല്ലെന്നും ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ വക്താവ് യുസ്രിസല്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും പതിന്നാലോളം വീടുകള്‍ മണ്ണിനടിയിലായി. അതേസമയം 46,000 ത്തോളം പേര്‍ താല്‍കാലിക സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ടെന്നും 20,000 വീടുകളുടെ മേല്‍ക്കൂര വരെ വെള്ളത്തിനടിയിലായെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.