ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി: ഹരിയാനയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി: ഹരിയാനയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാഹുല്‍ കസ് വാന്‍, ബിരേന്ദര്‍ സിങ്, ബ്രിജേന്ദ്ര സിങ്.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി നല്‍കി രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ടു.

ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് അറിയിച്ച അദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പിതാവും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദര്‍ സിങും കോണ്‍ഗ്രസില്‍ ചേരും. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര.

2014 ല്‍ കോണ്‍ഗ്രസ് വിട്ടാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കര്‍ഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. 2019 ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബ്രിജേന്ദ്ര ഹിസാറില്‍ നിന്ന് വിജയിച്ചത്.

രാജസ്ഥാനില്‍ ചുരു മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.പി രാഹുല്‍ കസ് വാനാണ് പാര്‍ട്ടി വിട്ട മറ്റൊരു നേതാവ്. അദേഹവും ഉടനെ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുകയാണ്.

ചുരുവില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുള്ള രാഹുല്‍ കസ് വാന് ബിജെപി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ചുരുവില്‍ നിന്ന് അദേഹം ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.