കോഴിക്കോടെത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താമസ സൗകര്യവുമായി ഷീ ലോഡ്ജ്- ഷീ ഹോസ്റ്റല്‍ സംവിധാനം

കോഴിക്കോടെത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താമസ സൗകര്യവുമായി ഷീ ലോഡ്ജ്- ഷീ ഹോസ്റ്റല്‍ സംവിധാനം

കോഴിക്കോട്: നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യമൊരുക്കി ഷീ ലോഡ്ജ്- ഷീ ഹോസ്റ്റല്‍ സംവിധാനം. കോഴിക്കോട് കോര്‍പ്പറേഷനാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഡോര്‍മെറ്ററി മുതല്‍ എ.സി ഡീലക്സ് മുറി വരെ ദിവസം 100 രൂപ മുതല്‍ 2250 രൂപ നിരക്കില്‍ ലഭിക്കും.

സ്ത്രീകള്‍ക്ക് സാമ്പത്തിക നിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ബുക്കിങിന് ഓണ്‍ലൈന്‍ സൗകര്യവുമുണ്ട് (www.shehomes.in, [email protected]). താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ജോലിക്കാരായ വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനായി മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടും നാലും വീതം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബെഡ്റൂമുകളും കൂടാതെ ഭക്ഷണവും ഹോസ്റ്റലില്‍ ലഭ്യമാക്കും.

കുടുംബശ്രീ യൂണിറ്റുകളായ ഷീ വേള്‍ഡ്, സാഫല്യം അയല്‍ക്കൂട്ടം എന്നിവര്‍ക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.