യാത്ര നിയന്ത്രണവുമായി കുവൈറ്റ്; പ്രായമായവര്‍ക്കും സ്വദേശികള്‍ക്കും മുന്‍ഗണന

യാത്ര നിയന്ത്രണവുമായി കുവൈറ്റ്; പ്രായമായവര്‍ക്കും സ്വദേശികള്‍ക്കും മുന്‍ഗണന

കുവൈറ്റ്: യാത്രാ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്. കുവൈറ്റിലേക്ക് വരുന്ന വിമാനങ്ങളില്‍ പരമാവധി യാത്രക്കാരുടെ എണ്ണം 35 ആയും ആകെ യാത്രികരുടെ എണ്ണം ആയിരം ആയും പരിമിതപ്പെടുത്താനുള്ള വ്യോമയാന അധികൃതരുടെ തീരുമാനം മന്ത്രി സഭാ യോഗം അംഗീകരിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി ആറ് വരെ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വ്യോമയാന അധികൃതരുടെ തീരുമാനമാണു മന്ത്രി സഭ അംഗീകരിച്ചത്.

ഇത് പ്രകാരം ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫെബ്രുവരി ആറ് വരെ തുടരും. എന്നാല്‍ പ്രായമായവര്‍, സ്വദേശികള്‍ എന്നിവരെ ഒഴിവാക്കുവാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. വാണിജ്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന രണ്ടാം ഘട്ട പദ്ധതി തല്‍ക്കാലം മാറ്റി വെക്കുവാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. വിമാന താവളവുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനങ്ങള്‍ ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച ശേഷം മാത്രമേ പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി സഭ സിവില്‍ വ്യോമയാന അധികൃതരോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വ്യോമയാന മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് മൂലം മലയാളികള്‍ അടക്കം നിരവധി പ്രവാസികളാണു ദുരിതത്തിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.