തിരുവനന്തപുരം: കനത്ത വേനലില്‍ ആശ്വാസമായി ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, ഹെല്‍ത്ത് ഡ്രിങ്ക്‌സ് എന്നിവയുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിച്ച് മില്‍മ. വേനലില്‍ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. മില്‍മയുടെ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക്, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ആവശ്യക്കാരാണുള്ളത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച റീപൊസിഷനിങ് മില്‍മ പദ്ധതിയിലൂടെ പാലിനും വിവിധ മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്ന് മില്‍മ പറയുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിപണനം മികവുറ്റ രീതിയിലാക്കുവാനാണ് മില്‍മയുടെ ശ്രമം.
ചൂടിനെ പ്രതിരോധിക്കുന്ന തൈര്, മോര്, യോഗര്‍ട്ട്, ലസി, ചീസ് എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വാനില, സ്‌ട്രോബെറി, മാംഗോ, ഓറഞ്ച്, പൈനാപ്പിള്‍ എന്നിങ്ങനെ വിവിധ രുചികളിലുള്ള മില്‍മ ഐസ്‌ക്രീം കുല്‍ഫി, ബോള്‍, കോണ്‍, നാച്ചുറല്‍സ് തുടങ്ങിയ വകഭേദങ്ങളില്‍ ലഭ്യമാണ്. ബട്ടര്‍ സ്‌കോച്ച്, സ്പാനിഷ് ഡിലൈറ്റ്, ഫിഗ് ആന്‍ഡ് ഹണി, ക്രഞ്ചി ബദാം, പിസ്ത, ചോക്ലേറ്റ് എന്നിവയാണ് മില്‍മയുടെ മുന്‍നിര ഇനങ്ങളില്‍ ഉള്‍പ്പെടുന്നത്.
ചക്ക, ബ്ലൂബെറി, ചിക്കൂ, കരിക്ക്, പാഷന്‍ ഫ്രൂട്ട്, ഫ്രൂട്ട് ആന്‍ഡ് നട്ട്, സ്പിന്‍ ആന്‍ഡ് പൈന്‍, പേരയ്ക്ക തുടങ്ങിയ ഫ്‌ളേവറുകളും ജനപ്രിയമാണ്. ഇഞ്ചി ചേര്‍ത്ത കട്ടിമോര്, മാങ്ങ, പൈനാപ്പിള്‍, വാനില എന്നീ ഫ്‌ളേവറുകളിലുള്ള ലസി എന്നിവയും ദാഹം ശമിപ്പിക്കാനുള്ള മില്‍മയുടെ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.