കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസിക പീഡനമാണെന്നും ഇക്കാര്യം ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്.
ജനുവരി 22ന് ആണ് കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ ആത്മഹത്യ ചെയ്തത്.
പൊലീസ് അന്വേഷണം പ്രതികള്‍ അട്ടിമറിച്ചുവെന്നും പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരെന്നും അനീഷ്യയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ നീതി കിട്ടില്ലെന്നും രണ്ട് പേര്‍ക്കെതിരെ അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ സ്വീകരിച്ചതെന്നും കുടുംബം പറഞ്ഞു.
പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അനീഷ്യയുടെ പിതാവ് കെ.സത്യദേവനും ഇതിനോടകം പ്രതികരിച്ചിരുന്നു. മരണത്തിനു മുമ്പ് അനുഭവിച്ച മാനസിക പീഡനത്തെ കുറിച്ചും അവഹേളനത്തെ കുറിച്ചും ശബ്ദസന്ദേശത്തിലൂടെയും ആത്മഹത്യാ കുറിപ്പിലൂടെയും അനീഷ്യ പറഞ്ഞതാണെന്നും പിതാവും ഉന്നയിച്ചിരുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.