അബുദാബി: റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ട്രാഫിക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും റോബോട്ടുകളെ വിന്യസിച്ച് അബുദാബി പോലീസ്. ട്രാഫിക് സുരക്ഷാ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് നാല് സ്മാര്‍ട്ട് റോബോട്ടുകളെ വിന്യസിച്ചത്.
റോബോട്ടുകളെ വിന്യസിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും പോലീസ് ജോലിയുടെ സമയം കുറയ്ക്കുകയും ചെയ്തതായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സെയ്തൂണ്‍ അല്‍ മഹിരി പറഞ്ഞു.
പുതിയ റോബോട്ടുകള്‍ കമ്മ്യൂണിറ്റി ഫ്രണ്ട്ലിയാണെന്നും ട്രാഫിക് പിഴകള്‍, സുരക്ഷിതമായ ഡ്രൈവിംഗിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടര്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും തെറ്റായ പെരുമാറ്റങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാനും റോബോട്ടുകള്‍ക്ക് കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.