അയർലന്റിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി മാർച്ച് 22ന്

അയർലന്റിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി മാർച്ച് 22ന്

ഡബ്ലിൻ: അയർലന്റിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി മാർച്ച് 22ന്. ഡബ്ലിൻ സീറോ മലബാർ സഭ ‍ സോണലിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ വിവിധ ഇടവകകളിൽ നിന്നുള്ളവരാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകിട്ട് 3:30 ന് സെൻ്റ് ഫെറഗൽ കാത്തലിക് ചർച്ച് ബ്രേയിൽ വിശുദ്ധ കുർബാനയും തുടർന്ന് ‌ 4:45 ന് കുരിശിന്റെ വഴിയും ആരംഭിക്കും.

ബ്രേ ഹെഡിൻ്റെ മുകളിൽ 1950 ൽ വിശുദ്ധ വർഷത്തിൽ സ്ഥാപിച്ച ഒരു കൽക്കുരിശുണ്ട്. ബ്രേ,നോർത്ത് ഈസ്റ്റ് വിക്ലോ,ഡബ്ലിൻ ബേ എന്നിവയുടെ മനോഹരമായ പനോരമിക് കാഴ്ച്ച ഇവിടെ നിന്ന് കാണാൻ കഴിയും. 542 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കേംബ്രിയൻ കാലഘട്ടത്തിൽ രൂപപ്പെട്ട വളരെ പുരാതനമായ സ്ലേറ്റും ഷെയ്ൽ കല്ലും അടങ്ങിയതാണ് ബ്രേ ഹെഡിൻ്റെ പാറകൾ. 1870 കളിൽ ഈ പുരാതന പാറകളിൽ നിന്ന് വളരെ അപൂർവവും അസാധാരണവുമായ ചെറിയ കടൽ ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഈ ഗ്രഹത്തിലെ ജീവൻ്റെ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

വർഷങ്ങളായി ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്ന വാർഷിക പാരമ്പര്യം സീറോ മലബാർ സഭ വിശ്വാസികൾക്കിടയിലുണ്ട്. യേശുവിൻ്റെ അവസാന മണിക്കൂറുകളുടെ ചിത്രീകരണത്തെയാണ് കുരിശിൻ്റെ വഴിയിലെ 14 സ്റ്റേഷനുകൾ സൂചിപ്പിക്കുന്നത്. നോമ്പുകാലത്ത് പ്രത്യേകിച്ച് ദുഖവെള്ളിയാഴ്ചയിലും വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും നോമ്പുകാലത്തും കുരിശിന്റെ വഴി വിവിധ മാസ് കേന്ദ്രങ്ങളിൽ നടത്താറുണ്ട്. അയർലണ്ടിൽ ഉള്ള സീറോ മലബാർ വിശ്വാസികൾക്ക് കേരളത്തിലെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോലെ ആയിരിക്കയാണ് ബ്രേ ഹെഡ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.