മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. ഇതോടെ ഒരാഴ്ചക്കുള്ളില്‍ വര്‍ധിപ്പിച്ച വേതനം നിലവില്‍ വന്നേക്കുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം, വേതന വര്‍ധനവുമായി ബന്ധപ്പെട്ട് അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി നൂറ് ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

കണക്കുകള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം ആറ് കോടിയിലധികം കുടുംബങ്ങള്‍ക്ക് പദ്ധതി വഴി തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 35.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് 100 ദിവസത്തെ തൊഴിലുറപ്പ് ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.