മോസ്‌കോ ഭീകരാക്രമണം; റഷ്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ത്യ

മോസ്‌കോ ഭീകരാക്രമണം; റഷ്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ത്യ

ന്യൂഡല്‍ഹി: മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. നീചമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. റഷ്യന്‍ സര്‍ക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സംഗീത നിശയ്ക്കിടെയായിരുന്നു അപ്രതീക്ഷിത വെടിവയ്പ്പുണ്ടായത്. അക്രമണത്തില്‍ മരണസംഖ്യ 60 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തോക്കുകളുമായെത്തിയ അഞ്ച് ഭീകരര്‍ ആണ് ആള്‍ക്കൂട്ടത്തിന് നേരെ വെടി ഉതിര്‍ത്തത്. പിന്നാലെ രണ്ട് തവണ ഭീകരര്‍ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു.

ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക സ്റ്റേറ്റ് രംഗത്ത് വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.