വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ

വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ

വെക്സ്ഫോർഡ് : വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിൽ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാദർ ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് ഓശാന തിരുകർമ്മങ്ങൾ നടക്കും. കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാദർ റോയ് വട്ടക്കാട്ട് മുഖ്യകാർമ്മികനായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാവും.

പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് പെസഹാ തിരുകർമ്മങ്ങൾ നടക്കും. കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും. ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക. (Franciscan Friary 2-18 Francis St, Slipperygreen, Wexford, Y35 H793) ഏവരേയും തിരുകർമ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.